Header Ads Widget

Responsive Advertisement

ജയിലുകൾ അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല; ജയിലിൽ മർദനം വേണ്ടെന്ന് ഹൈക്കോടതി

പ്രതികളെ ഉദ്യോഗസ്ഥർ ജയിലിൽ മർദിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകൾ. വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രതികളെ ക്ഷമയോടെ നേരിടണമെന്ന് ഹൈക്കോടതി നിർദേശം നൽകി. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്ന പ്രതികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഡെപ്യൂട്ടി സൂപ്രണ്ട് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നായിരുന്നു ഹർജി. സംഭവത്തിൽ എഡിജിപിക്ക് അന്വേഷണത്തിന് നിർദേശം നൽകി. സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയക്കുന്നതെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനും നിർദേശമുണ്ട്. Story […]

from Twentyfournews.com https://ift.tt/lmaHgwG
via IFTTT

Post a Comment

0 Comments