പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഡോ. എം. കുഞ്ഞാമൻ ഈ വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ശ്രീകാര്യം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്. കേരള സർവകലാശാലയിൽ 27 വർഷം സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമൻ. മലയാളത്തിലെ ദളിത് ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവമായ ‘എതിര്’ കുഞ്ഞാമന്റെ ആത്മകഥയാണ്. എതിരിന് മികച്ച ആത്മകഥയ്ക്കുള്ള […]
from Twentyfournews.com https://ift.tt/1vTDfcO
via IFTTT

0 Comments