തായ്‌ലൻഡിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 18 മരണം. സെൻട്രൽ സുഫാൻ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗൺഷിപ്പിന് സമീപം ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. മരണനിരക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിൽ അടുത്തുള്ള മറ്റ് വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. പടക്കശാലകളിൽ പൊട്ടിത്തെറികൾ തായ്‌ലൻഡിൽ അസാധാരണമല്ല. കഴിഞ്ഞ വർഷം തെക്കൻ നാരാതിവാട്ട് പ്രവിശ്യയിലെ സുംഗൈ കോലോക് പട്ടണത്തിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. […]
from Twentyfournews.com https://ift.tt/Ff6xb5j
via IFTTT

0 Comments