വിപ്ലവഗാനങ്ങള്‍ എഴുതാനോ കൊടിപിടിക്കാനോ പോകാത്തതുകൊണ്ടാകാം താന്‍ കലാരംഗത്ത് അവഗണിക്കപ്പെട്ടുപോയതെന്ന് സംശയമുണ്ടെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. താന്‍ ഇടത് അനുഭാവിയാണെങ്കിലും ആശയങ്ങള്‍ വിറ്റ് കാശാക്കിയിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി ട്വന്റിഫോറിനോട് പറഞ്ഞു. ‘പി ഭാസ്‌കരനും വയലാറും ഒഎന്‍വിയും വിപ്ലവഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഞാന്‍ അങ്ങനെ വിപ്ലവകവിയായിട്ട് വന്നയാളല്ല, ശ്രീകുമാരന്‍ തമ്പി ആയിത്തന്നെയാണ് വന്നത്. എന്നെ പിന്താങ്ങാന്‍ സംഘടനകളുമുണ്ടായിരുന്നില്ല എന്റെ ആശയങ്ങളെ വിറ്റ് ഞാന്‍ കാശുണ്ടാക്കിയിട്ടുമില്ല. പക്ഷേ ആ ആശയങ്ങളെല്ലാം എന്റെ മനസിലായിരുന്നു. ഒറ്റയ്ക്ക് വന്ന് നിന്നയാളാണ് താനെന്നും തനിച്ച് ജയിക്കുക […]
from Twentyfournews.com https://ift.tt/DquVU0I
via IFTTT

0 Comments