മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‍് ട്രംപിന് തെരഞ്ഞെടുപ്പ് റാലിയിൽ വച്ച് വെടിയേറ്റു. പ്രാദേശിക സമയം 6.15ഓടെയാണ് സംഭവം നടന്നത്. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പെട്ടെന്ന് സകലരേയും ഞെട്ടിച്ചുകൊണ്ട് വെടിശബ്ദം കേട്ടത്. താഴേക്ക് മാറിവീണ ട്രംപ് ഗുരുതര പരുക്കുകളിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ചെവിയ്ക്ക് പരുക്കേറ്റു. അക്രമികളിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. ട്രംപിന് നേരെ നടന്ന ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. (Donald Trump injured in shooting […]
from Twentyfournews.com https://ift.tt/nWEGLa0
via IFTTT

0 Comments