കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരുന്നു. അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുബം. ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പറഞ്ഞു. ഒരു ലോറി കണ്ടുകിട്ടിയാൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുമെന്നും ലോറി കണ്ടുപിടിക്കാനുള്ള സംവിധാനത്തിൽ വീഴ്ചയുണ്ടെന്ന് അഞ്ജു ട്വന്റിഫോറിനോട് പ്രതികരിച്ചു. എല്ലാവരും തകർന്ന അവസ്ഥയിലാണ്, ആരെയും കുറ്റപ്പെടുത്താനില്ലെന്നും അഞ്ജു പറഞ്ഞു. പ്രതീക്ഷ കൈവിടാതെ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് അഞ്ജു പറയുന്നു. കുറച്ച് പേർ നെഗറ്റീവ് പറഞ്ഞു, അതിലൊക്കെ പോസിറ്റീവ് കണ്ട് അതിജീവിച്ചാണ് […]
from Twentyfournews.com https://ift.tt/ryNYMQi
via IFTTT

0 Comments