കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് നടന്നതായി പരാതി. ഹരിയാനയിലെ പഞ്ച്കുലയിൽ ഇന്ന് രാവിലെയാണ് സംഭവം. കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരിക്കും സംഘത്തിനും നേരെയാണ് ആഖ്രമണം. കോൺഗ്രസ് പ്രവർത്തകനായ ഗോൾഡിക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. ഗോൾഡി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് എന്നാണ് വിവരം. രണ്ട് പ്രാവശ്യം വെടിയേറ്റ ഗോൾഡിയെ ഛണ്ഡീഗഡിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി മാറ്റി. ഹരിയാനയിലെ കൽക മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് പ്രദീപ് ചൗധരി. […]
from Twentyfournews.com https://ift.tt/d61tj3B
via IFTTT

0 Comments