Header Ads Widget

Responsive Advertisement

കുംഭമേളയിൽ യോ​ഗി ആദിത്യനാഥിനൊപ്പം ഭൂട്ടാൻ രാജാവ്; ത്രിവേണീ സംഗമത്തിൽ സ്നാനം നടത്തി

മഹാകുംഭമേളയിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ നാം​ഗ്യേൽ വാങ്ചുക്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ത്രിവേണീ തീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജയിൽ അദ്ദേഹം പങ്കെടുത്തു. ANIയുൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ‘സംസ്കാരത്തിന്റെ ഐക്യത്തിന്റെയും പുണ്യഭൂമിയായ പ്രയാഗ്‌രാജിലേക്ക് ഭൂട്ടാൻ രാജാവിന് സ്വാ​ഗതം’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി ചിത്രങ്ങൾ പങ്കുവച്ചു. ഭൂട്ടാൻ രാജാവിന്റെ സന്ദർശനം കണക്കിലെടുത്ത് വലിയ സുരക്ഷാ സജ്ജീകരണങ്ങളും പ്രയാഗ്‌രാജിൽ ഒരുക്കിയിരുന്നു. പ്രയാഗ്‌രാജിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു. […]

from Twentyfournews.com https://ift.tt/dAakgEj
via IFTTT

Post a Comment

0 Comments