ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായാണ് ഫണ്ട് അനുവദിയ്ക്കുന്നത്. അനുവദിക്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനയനുസരിച്ച് വിനിയോഗിക്കാമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി പ്രതാപ് റാവു ജാദവ് പറഞ്ഞു. ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശാപ്രവര്‍ത്തകര്‍ സമരത്തിലാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട് എന്നും കേന്ദ്ര മന്ത്രി. സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സ് നടത്തുന്ന സമരം 47 ആം ദിവസത്തിലേക്ക് കടന്നു. നിരാഹാരം ഒൻപതാം ദിവസത്തിലാണ്. […]
from Twentyfournews.com https://ift.tt/75cQ12S
via IFTTT

0 Comments