എംമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിനും മുഖ്യനടനായ മോഹന്‍ലാലിനും എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഫെഫ്ക. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍, വിമര്‍ശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മതഭേദമന്യേ എല്ലാവരോടും പറയാനുള്ളതെന്നും ഫെഫ്ക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. സാര്‍ത്ഥകമായ ഏതു സംവാദത്തിന്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്. എംമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും ഞങ്ങള്‍ ചേര്‍ത്തു നിറുത്തുന്നു. […]
from Twentyfournews.com https://ift.tt/XrOSZy9
via IFTTT

0 Comments