Header Ads Widget

Responsive Advertisement

തൃപ്പൂണിത്തുറയിൽ ഭക്ഷ്യവിഷബാധ; 12 ഇതര സംസ്ഥാന തൊഴിലാളികൾ ചികിത്സയിൽ

എറണാകുളം തൃപ്പൂണിത്തുറയിൽ 12 പേർക്ക് ഭക്ഷ്യവിഷബാധ. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് വിഷബാധയേറ്റത്. ബട്ടർ ചിക്കൻ കഴിച്ചതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. നാലുപേരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഇവർ തന്നെ വച്ചുകഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. കൂടുതൽ പരിശോധനകൾ ആശുപത്രിയിൽ നടന്നുവരികയാണ്. Story Highlights : Food poisoning in Thrippunithura

from Twentyfournews.com https://ift.tt/5Ru03ah
via IFTTT

Post a Comment

0 Comments