പാക്കിസ്ഥാൻ പ്രസിഡണ്ട് ആസിഫ് അലി സർദാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. 69 കാരനായ അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നവാബ്ഷയിൽ നിന്ന് കറാച്ചിയിലേക്ക് എത്തിച്ച അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് ശ്വാസതടസ്സവും പനിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രസിഡന്റിന്റെ ഔദ്യോഗിക ഡോക്ടർ ആയ അസിം ഹുസൈനാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. പ്രസിഡന്റിന്റെ ചികിത്സയ്ക്കായി മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെടുന്നതായാണ് വിവരം. ചെറിയ പെരുന്നാൾ ആഘോഷത്തിനായി നവാബ്ഷാ വരെ പോയതായിരുന്നു പ്രസിഡന്റ്. പിന്നാലെയാണ് ശാരീരിക അവശതകൾ […]
from Twentyfournews.com https://ift.tt/dBpNLiU
via IFTTT

0 Comments