തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു. ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ആറും എട്ടും വയസുള്ള പെൺകുട്ടികളെയാണ് അമ്മ ചട്ടുകം വച്ച് പൊള്ളിച്ചത്. വീട്ടിൽ കുട്ടികളും മാതാവും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ തമ്മിൽ വഴക്ക് കൂടുന്നതിനിടെയാണ് ചട്ടുകം വച്ച് പൊള്ളിച്ചത്. രാവിലെ പാലക്കാടുള്ള ജോലി സ്ഥലത്തുനിന്നും പിതാവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പരുക്കിന്റെ ചിത്രം സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ […]
from Twentyfournews.com https://ift.tt/YwuIDxz
via IFTTT

0 Comments