Header Ads Widget

Responsive Advertisement

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കും; തീരുമാനത്തിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

ഇറാന്‍ ആണവകേന്ദ്രങ്ങളിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്റെ സുപ്രധാന തീരുമാനം. കടലിടുക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മുന്‍പ് പലതവണ കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പിന്തുണയോടെ അടിയന്തര അടച്ചിടലിനായി ഇറാന്‍ തയ്യാറെടുക്കുന്നത്. ഇറാന്റെ തീരുമാനം ഇന്ത്യയുടെ ഉള്‍പ്പെടെ എണ്ണ നീക്കത്തിന് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. (Iranian parliament recommends Strait of Hormuz closure) […]

from Twentyfournews.com https://ift.tt/rwkMlsg
via IFTTT

Post a Comment

0 Comments