Header Ads Widget

Responsive Advertisement

‘അധിക തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടി അന്യായവും നീതീകരിക്കാനാകാത്തതും’; രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ

വീണ്ടും അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയിൽ പ്രതികരിച്ചു ഇന്ത്യ. യുഎസ് നടപടി അന്യായവും നീതീകരിക്കപ്പെടാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും, ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തിയിരിക്കുകയാണ് അമേരിക്ക. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്ക്കു പുറമെ ആണിത്. […]

from Twentyfournews.com https://ift.tt/r7pKtkP
via IFTTT

Post a Comment

0 Comments