കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ. സ്പെയിനിലെ ഇന്ത്യൻ അംബാസിഡറായ ദിനേഷ് കെ പട്നായിക്കാണ് പുതിയ ഹൈക്കമ്മീഷണർ. 1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ദിനേഷ് കെ പട്നായിക്ക്. പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് കാനഡയിൽ ഒരു ഹൈക്കമ്മീഷണർ ഉണ്ടാകുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് അദ്ദേഹം ഉടൻ തന്നെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും.മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ – കാനഡ ബന്ധം പൂർവ്വസ്ഥിതിയിലായേക്കുമെന്ന പ്രതീക്ഷകൾ ഉടലെടുത്തിരുന്നു. ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഉലഞ്ഞ ബന്ധം പുനസ്ഥാപിക്കുന്നതിന്റെ […]
from Twentyfournews.com https://ift.tt/5vnzVW4
via IFTTT

0 Comments