Header Ads Widget

Responsive Advertisement

ഇ-ലേലത്തില്‍ ആക്രി വിറ്റ് പോകുന്നില്ല; പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗത്തില്‍ വിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍; നിബന്ധനകളില്‍ ഇളവ് വരുത്തി

ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും വിറ്റ് ഒഴിവാക്കാന്‍ നിബന്ധനകളില്‍ ഇളവ് വരുത്തി സംസ്ഥാന ധനവകുപ്പ്. ഇ-ലേലത്തില്‍ വിറ്റ് പോയില്ലെങ്കില്‍ വകുപ്പുകള്‍ക്ക് നേരിട്ട് ഈ വസ്തുക്കളുടെ വില്‍പ്പന നടത്താം. (Government relaxes conditions for scrap sale) ഇ- ലേലത്തില്‍ ആക്രി വിറ്റ് പോകാത്ത പശ്ചാത്തലത്തിലാണ് ആക്രി വില്‍പ്പനയ്ക്കുള്ള കര്‍ശന നിബന്ധനകളില്‍ ധനവകുപ്പ് ഇളവുകള്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇ- കൊമേഴ്‌സിന് വേണ്ടിയുള്ള വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഒരു നിശ്ചിത ദിവസം ഇ-ലേലം നടത്തണമെന്നുമായിരുന്നു നിബന്ധന. […]

from Twentyfournews.com https://ift.tt/Nw2TSWJ
via IFTTT

Post a Comment

0 Comments