എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെച്ച നേപ്പാൾ സ്വദേശി ദുർഗ കാമി (21) മരിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡാനൺ എന്ന അപൂർവ ജനിതരോഗമായിരുന്നു ദുർഗയെ ബാധിച്ചിരുന്നത്. തുടർന്നാണ് ഹൃദയം തകരാറിലാകുന്നതും. ഡിസംബർ 22 നായിരുന്നു ദുർഗയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നത്. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ജീവൻരക്ഷ മെഷീനുകളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസം മാറ്റുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.ഇന്ന് വൈകീട്ട് മൂന്ന് മണിയോടുകൂടി ദുർഗയുടെ ആരോഗ്യനില വഷളാവുകയും ഹൃദയസ്തംഭനം ഉണ്ടാകുകയുമായിരുന്നു. […]
from Twentyfournews.com https://ift.tt/M4W1Yjv
via IFTTT

0 Comments