ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ മാർഗ നിർദേശങ്ങളുമായി കൊച്ചി കാലടി സംസ്കൃത സർവകലാശാല. ശങ്കരജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് ഗവർണർ സർവകലാശാലയിൽ എത്തുന്നത്. ഇതിന് മുന്നോടിയായാണ് സർവകലാശാല കർശന നിർദേശങ്ങൾ പുറത്തിറക്കിയത്. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ സർവകലാശാലയിൽ എത്തുക. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് സർവകലാശാല സർക്കുലർ ഇറക്കി. മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം. പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണമെന്നും സർക്കുലറിലുണ്ട്. പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും ഗവർണർ മടങ്ങും […]
from Twentyfournews.com https://ift.tt/PjvSuKd
via IFTTT

0 Comments