അരുണാചല്‍ പ്രദേശ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രകോപനവുമായി ചൈന വീണ്ടും രംഗത്ത്. ടിബറ്റിന്റെ തെക്കന്‍ ഭാഗം പുരാതന കാലം മുതല്‍ തങ്ങളുടെ പ്രദേശമാണെന്ന് ചൈന ആവര്‍ത്തിച്ചു. അരുണാചലിന്റെ ഭാഗമായ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് പ്രഖ്യാപിച്ചത് പിന്‍വലിക്കില്ലെന്നും ചൈന വ്യക്തമാക്കി. കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിന്റെ 15 സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്യുന്നുവെന്ന് ചൈന ഉത്തരവിറക്കിയിരുന്നു. ചൈനീസ് പേരുകള്‍ ഈ മേഖലകള്‍ക്ക് നല്‍കുന്ന രീതിയിലായിരുന്നു നടപടി. ഭരണപരമായ സൗകര്യങ്ങളുടെ പേരിലാണ് മേഖലെ പുനര്‍നാമകരണം ചെയ്തിരിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. […]
from Twentyfournews.com https://ift.tt/3mLRu9a
via IFTTT

0 Comments