കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി. എസ്.ഐ അനീഷ് ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിർദേശം നൽകിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പരാമർശമെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചേക്കും. ഇതിനിടെ വിദേശ പൗരനോടുള്ള മോശം സമീപനത്തിൽ പൊലീസിനു പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ വച്ച് പൊലീസിനെ വിലയിരുത്തരുത്. […]
from Twentyfournews.com https://ift.tt/3qHxKVm
via IFTTT

0 Comments