ഗാന്ധി കുടുംബം തലപ്പത്തില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒത്തൊരുമിച്ച് മുന്നോട്ടുപോകുന്നത് അസാധ്യമാകുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ ശേഷം പാര്‍ട്ടി നേതൃത്വം കനത്ത വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു ശിവകുമാറിന്റെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ ഐക്യത്തിന്റെ മുഖ്യ കാരണം ഗാന്ധി കുടുംബമാണ്. അവര്‍ നയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒന്നിച്ചുനില്‍ക്കാന്‍ സാധിക്കില്ല. വ്യക്തിപരമായ നേട്ടം മാത്രം ലക്ഷ്യം വെക്കുന്നവര്‍ക്കും അധികാര മോഹികള്‍ക്കും കോണ്‍ഗ്രസ് വിടാം. അവശേഷിക്കുന്നവര്‍ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തില്‍ തൃപ്തരാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. […]
from Twentyfournews.com https://ift.tt/dtcEKJh
via IFTTT

0 Comments