നാളെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കേ ഉത്തർപ്രദേശിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലാണ് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ ബിജെപി കടത്തിക്കൊണ്ടുപോയതായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചതിന്റെ പിറ്റേന്നാണ് ബിജെപിയുടെ ഇടപെടൽ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് നടത്തുന്നതായും അഖിലേഷ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച അഖിലേഷിനെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരവും ഇന്ത്യൻ പീനൽ കോഡ് പ്രകാരവും നടപടി സ്വീകരിക്കണമെന്നും ബിജെപി […]
from Twentyfournews.com https://ift.tt/cRFo5AL
via IFTTT

0 Comments