അസമില്‍ വിഷാംശമുള്ള കൂണ്‍ കഴിച്ച് 13 പേര്‍ക്ക് ദാരുണാന്ത്യം. ആറ് വയസുള്ള കുട്ടിയുള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വിഷക്കൂണ്‍ കഴിച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ചികിത്സ തേടിയത്. സംഭവത്തില്‍ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത ദിഹിംഗിയ അറിയിച്ചു. ദിബ്രുഗഡ്, ശിവസാഗര്‍, ടിന്‍സുകിയ എന്നിവിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 35 പേരെ കൂണ്‍ വിഷബാധയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനിടെയാണ് […]
from Twentyfournews.com https://ift.tt/T5ubXZz
via IFTTT

0 Comments