പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ പോരായ്മയിൽ പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയമിക്കാൻ തീരുമാനം. അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സർക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ മൂലമാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. അതേസമയം പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം മൂന്നാം ദിവസവും അധ്യാപകർ ബഹിഷ്ക്കരിച്ചിരുന്നു. കോഴിക്കോട്ടും തിരുവന്തപുരത്തും മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ എത്തിയില്ല. ഉത്തരസൂചികയിലെ അപാതകൾ പരിഹരിക്കാതെ ക്യാമ്പുകളിൽ എത്തില്ലെന്ന് അധ്യാപകർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പിൽ എത്തിയ ശേഷമാണ് മൂല്യനിർണയം ബഹിഷ്‌കരിച്ചത്. […]
from Twentyfournews.com https://ift.tt/KSdQf5H
via IFTTT

0 Comments