രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഹരിയാന സർക്കാർ. ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ഝജ്ജർ തുടങ്ങി 4 ജില്ലകളിലാണ് നിയന്ത്രണം. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്ക് നിർബന്ധമാണെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു. ഏപ്രിൽ 2ന് സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ സർക്കാർ പൂർണമായി പിൻവലിച്ചിരുന്നു. മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കുന്നതും ഒഴിവാക്കി. നേരത്തെ മാസ്ക് നിർബന്ധമാക്കി യുപി സർക്കാരും ഉത്തരവിറക്കി. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലും ഡൽഹിയോട് ചേർന്നു കിടക്കുന്ന […]
from Twentyfournews.com https://ift.tt/eNXo8AQ
via IFTTT

0 Comments