തമിഴ്നാട് ഹൈക്കോടതി മുന്‍ ജഡ്ജിയുടെ വീട്ടില്‍ കയറി മൂന്ന് ദിവസം താമസിച്ച് പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച നേപ്പാള്‍ പൗരന്മാർ പിടിയിൽ. തമിഴ്നാട്ടിലെ അണ്ണാനഗറിലുള്ള മുന്‍ ജഡ്ജ് ജ്ഞാനപ്രകാശിന്റെ വീട്ടിലാണ് മോഷ്ടാക്കൾ അഴിഞ്ഞാട്ടം നടത്തിയത്. അണ്ണാനഗര്‍ പൊലീസ് അസിസ്റ്റന്‍ഡ് കമ്മിഷണര്‍ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ കുടുക്കിയത്. ഇവരില്‍ നിന്ന് ആഭരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈ പൊലീസ് നേപ്പാള്‍ എംബസിയെ അറസ്റ്റ് വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നാണ് സംഘം […]
from Twentyfournews.com https://ift.tt/QG4Lf6D
via IFTTT

0 Comments