ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ. 5 പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. കൊടിമരത്തെ ചൊല്ലിയുള്ള തർക്കമാണ് സി.പി.ഐ-കോൺഗ്രസ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പൊലീസുകാരടക്കം 25 ഓളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫീസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. ഇത് […]
from Twentyfournews.com https://ift.tt/ITSc3Hf
via IFTTT

0 Comments