കൊലപാതകം മറയ്ക്കാനായി മൃതദേഹം കുഴിച്ചുമൂടുന്നതിനിടെ അറുപതുകാരന് ഹൃദയാഘാതം സംഭവിച്ചു. വാഷിംഗ്ടണിലെ ട്രെന്റണിലാണ് സംഭവം. അറുപത് വയസുകാരനായ ജോസഫ് മക്കിന്നണാണ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. 65 കാരിയായ പട്രീഷ്യ റൂത്ത് ഡെന്റിനെ കൊലപ്പെടുത്തി വീടിന് പിന്നിൽ തന്നെ ആരും അറിയാതെ മറവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ജോസഫിന് ഹൃദയാഘാതമുണ്ടായത്. സമീപവാസികളാണ് മരിച്ച് കിടക്കുന്ന ജോസഫിനെ കുറിച്ച് പൊലീസിൽ അറിയിക്കുന്നത്. ആദ്യം ജോസഫിന്റെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. തൊട്ടുപിന്നാലെയാണ് സമീപത്തെ കുഴിയിൽ ഗാർബേജ് ബാഗിൽ പൊതിഞ്ഞ നിലയിൽ പെട്രീഷ്യയുടേയും മൃതദേഹം കണ്ടെത്തിയത്. […]
from Twentyfournews.com https://ift.tt/uYCakIl
via IFTTT

0 Comments