സൗദിയില്‍നിന്ന് നാട്ടിലെത്തിയ പ്രവാസി അബ്ദുള്‍ ജലീല്‍(42)നെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ആക്കപ്പറമ്പ് കാര്യമാട് സ്വദേശി മാറുകര വീട്ടില്‍ യഹിയ മുഹമ്മദ് യഹിയ(35)യാണ് പിടിയിലായത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. അഗളി സ്വദേശിയാണ് അബ്ദുള്‍ ജലീല്‍. അബ്ദുള്‍ ജലീലിനെ പെരിന്തല്‍മണ്ണ, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് യഹിയ മുഹമ്മദ് യഹിയ. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ […]
from Twentyfournews.com https://ift.tt/yseXdn8
via IFTTT

0 Comments