Header Ads Widget

Responsive Advertisement

യുപിയിൽ പൊലീസിനു നേരെ വെടിയുതിർത്ത് യുവാവ്; മൂന്ന് പൊലീസുകാർക്ക് പരുക്ക്

ഉത്തർപ്രദേശിലെ കാൺപൂരിൽ പൊലീസുകാർക്ക് നേരെ വെടിയുതിർത്ത് യുവാവ്. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു. തൻ്റെ ബന്ധുക്കളുമായുള്ള വഴക്കിനെ തുടർന്നാണ് ഇയാൾ പൊലീസിനു നേരെ വെടിയുതിർത്തത്. വെടിവച്ച രാജ്‌കുമാർ ദുബെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാനസിക നില തകരാറിലാണെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുമായി വഴക്കുണ്ടായപ്പോൾ തന്നെ ഇയാൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ ഇയാൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. Story Highlights: uttar pradesh police injury firing

from Twentyfournews.com https://ift.tt/L2wmioW
via IFTTT

Post a Comment

0 Comments