കർണാടകയിൽ ബിജെപി-യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം. പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അജ്ഞാതർ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബിജെപി യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബെല്ലാരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം […]
from Twentyfournews.com https://ift.tt/HFpt1gG
via IFTTT

0 Comments