രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ആദ്യരാജി സംഭവിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ‘കൊന്ത’യാണ്. ‘എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും’ എന്ന് പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷ ജൂലൈ രണ്ടിന് കൈയില്‍ കൊന്തയുമേന്തി പറഞ്ഞ വാക്കുകളാണ് ഇത്. പീഡന കേസില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രിയ പത്നിയുടെ ശാപവാക്കുകള്‍. ഒരാഴ്ചയാകുംമുന്പുതന്നെ വമ്പന്‍ രാഷ്ട്രീയ വിവാദമെത്തി. പിന്നാലെ ഒരു മന്ത്രിയുടെ രാജി തന്നെ സംഭവിച്ചിരിക്കുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ട്രോളുകളായും മറ്റും ഇതേ […]
from Twentyfournews.com https://ift.tt/s1kt03W
via IFTTT

0 Comments