കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍. ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഗ്യാപ് റോഡില്‍ നിന്നും ബൈസണ്‍വാലിയിലേക്ക് തിരിയുന്ന ഭാഗത്തായാണ് മണ്ണിടിച്ചിലുണ്ടായത്. ഇപ്പോള്‍ വാഹനങ്ങള്‍ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിടുകയാണ്. (heavy rain landslide in munnar) മൂന്നാര്‍ കുണ്ടള പുതുക്കുടി ഡിവിഷനില്‍ രാവിലെ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി. പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുള്‍പൊട്ടിയത് രാത്രി ഒരു മണിയോടെയാണ്. 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍ വട്ടവട റോഡ് തകര്‍ന്നു. […]
from Twentyfournews.com https://ift.tt/gnixC6E
via IFTTT

0 Comments