തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന ജാഥയിൽ പങ്കെടുക്കവേയാണ് പുറത്തു നിന്ന് സംഘടിച്ചെത്തിയ ആർ.എസ്.എസ് – എ.ബി.വി.പി ക്രിമിനലുകൾ ഗായത്രി ബാബുവിനെ ആക്രമിച്ചത്. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു. […]
from Twentyfournews.com https://ift.tt/EX3squO
via IFTTT

0 Comments