കർണാടകയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം. കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസിനു നേരെ ഒരു സംഘം കല്ലെറിഞ്ഞത്. ബെംഗളൂരു- മൂന്നാർ ബസിനു നേരെയായിരുന്നു ആക്രമണം. ബസ് ഡ്രൈവർ സനൂപിനെ സംഘം കായികമായി ഉപദ്രവിച്ചു. പിന്നാലെ വന്ന കാറിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം. കാറിലെ യാത്രക്കാരും കാറിനു പിന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരും ചേർന്ന് ബസിനു നേരെ കല്ലെറിയുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. യാത്രക്കാർക്കൊന്നും പരുക്കില്ല. ഇവരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. സംഭവത്തിൽ മാണ്ഡ്യ […]
from Twentyfournews.com https://ift.tt/zbKjQtJ
via IFTTT

0 Comments