Header Ads Widget

Responsive Advertisement

റഷ്യയിൽ വൻ വാഹനാപകടം; ട്രക്കും മിനി-ബസും കൂട്ടിയിടിച്ച് 16 മരണം

റഷ്യയിൽ ട്രക്കും മിനി-ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ കൊല്ലപ്പെട്ടു. റഷ്യൻ പ്രദേശമായ ഉലിയാനോവ്സ്കിയിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉലിയാനോവ്സ്ക് മേഖലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന മിനി ബസിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറുകയായിരുന്നു. റോഡുപണി നടക്കുന്നതിനാൽ അപകടസ്ഥലത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നതായും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. രണ്ട് ട്രക്കുകൾക്കിടയിൽപ്പെട്ട് പൂർണമായി തകർന്ന മിനി ബസിൻ്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കൊല്ലപ്പെട്ടവരിൽ ട്രക്ക് ഡ്രൈവറും […]

from Twentyfournews.com https://ift.tt/IZERomB
via IFTTT

Post a Comment

0 Comments