കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന് താനും സഹോദരനും നൽകിയ പണമിടപാടുകളെ കുറിച്ച് ഏജൻസി ചോദിച്ചതായി അദ്ദേഹം പറഞ്ഞു. “സഹോദരനുമായി ചേർന്ന് യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയ ചില പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇഡി തേടി. ഇതൊരു ചാരിറ്റബിൾ ട്രസ്റ്റായതിനാൽ പണം നൽകിയതായി ഞാൻ ഓർക്കുന്നു, പക്ഷേ വിശദാംശങ്ങൾ ഓർമ്മയില്ല.”- ഡി.കെ ശിവകുമാർ പറഞ്ഞു. […]
from Twentyfournews.com https://ift.tt/cO12IL8
via IFTTT

0 Comments