ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസറായി ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡ്. കെന്നിംഗ്ടണിലെ ഓവലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെയാണ് ബ്രോഡ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പം ബ്രോഡും സ്ഥാനം പിടിച്ചു. 159 ടെസ്റ്റുകളിൽ നിന്ന് 27.84 ശരാശരിയിലും 2.94 ഇക്കോണമി റേറ്റിലും 563 വിക്കറ്റുകൾ നേടിയ ബ്രോഡ് ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ ആറാം സ്ഥാനത്താണ്. 15 റൺസിന് 8 വിക്കറ്റ് […]
from Twentyfournews.com https://ift.tt/6AmHyD5
via IFTTT

0 Comments