ഇന്ത്യ സമാധാനത്തിനൊപ്പമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണം. വികസനത്തിന്റെയും സഹകരണത്തിന്റെയും സമയമാണിത്. എത്ര പവിത്രമായാലും, രക്തക്കറ മറയ്ക്കാന്‍ കഴിയില്ലെന്ന് ജയ്ശങ്കര്‍ യുഎന്‍ പൊതുസഭയില്‍ പ്രസ്താവന നടത്തി. ഐക്യരാഷ്ട്രസഭയില്‍ പ്രഖ്യാപിത തീവ്രവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് സ്വന്തം താല്‍പ്പര്യങ്ങളോ പ്രശസ്തിയോ ഉയര്‍ത്താന്‍ കഴിയില്ലെന്നും എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിനും ന്യായീകരണമില്ല. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ആഘാതം പേറുന്ന ഇന്ത്യയ്്ക്ക് സഹിഷ്ണുതയില്ലാത്ത സമീപനമാണുള്ളതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. Read Also: […]
from Twentyfournews.com https://ift.tt/uMiS1Lz
via IFTTT

0 Comments