അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നതിന്നിടയിൽ പെരിന്തൽമണ്ണ സ്വദേശി വാഹനമിടിച്ച് മരിച്ചു. വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് മരിച്ചത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു. അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ വണ്ടി നിർത്തി റോഡ് മുറിച്ച് എതിർ വശത്തേക്ക് കടക്കുന്നതിന്നിടയിലാണ് അപകടം. അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. Story Highlights: Malayali Died In Ajman
from Twentyfournews.com https://ift.tt/gpPMYD0
via IFTTT

0 Comments