വിവാദങ്ങളിൽ വിശദീകരണവുമായി ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ അന്വേഷണം നേരിടുന്ന മരുന്ന് കമ്പനി മെയ്ഡൻ ഫാർമസ്യൂട്ടിക്കല്‍സ്. ഇന്ത്യയില്‍ തങ്ങളുടെ മരുന്നുകള്‍ വില്‍ക്കുന്നില്ലെന്നും കയറ്റുമതി മാത്രമാണ് ചെയ്യുന്നതെന്നും മെയ്ഡൻ ഫാർമസ്യൂട്ടിക്കല്‍സ് അറിയിച്ചു. സർക്കാർ ഏജൻസികള്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതിന്‍റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും മെയ്ഡൻ ഫാർമസ്യൂട്ടിക്കല്‍സ് വ്യക്തമാക്കി. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതൽ പ്രതികരണത്തിനില്ലെന്നും കമ്പനി പറഞ്ഞു. കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന ലോകാരോഗ്യ സംഘടനയുടെ ആരോപണം വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. […]
from Twentyfournews.com https://ift.tt/p79Jt0s
via IFTTT

0 Comments