കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രിയദര്‍ശന്‍ എത്തിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം തന്റെ വല്യേട്ടനായിരുന്നു കോടിയേരിയെന്ന് പ്രിയദര്‍ശന്‍ അനുസ്മരിച്ചു. ‘നമ്മുടെയൊക്കെ രാഷ്ട്രീയ ചിന്തയ്ക്ക് മുകളിലായി മനുഷ്യ ബന്ധങ്ങളുണ്ട്. എന്നെ സംബന്ധിച്ച് കോടിയേരി എന്റെ വല്യേട്ടനായിരുന്നു. വളരെയധികം സ്‌നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്. വലിയൊരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ആ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.’. അര്‍ബുദ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് എട്ട് മണിയോടെയായിരുന്നു കോടിയേരിയുടെ വിയോഗം. പ്രതിസന്ധിയുടെ കാലത്ത് […]
from Twentyfournews.com https://ift.tt/UZeEcBT
via IFTTT

0 Comments