വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച് കന്നുകാലികൾ മരിച്ച സംഭവത്തിൽ നടപടിയുമായി ആർപിഎഫ്. പോത്തുകളുടെ ഉടമകൾക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. ട്രെയിനിന്റെ മുൻഭാഗം തകർത്തു എന്നാണ് ആരോപണം. പുതുതായി ആരംഭിച്ച മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് ട്രെയിൻ വ്യാഴാഴ്ച രാവിലെ 11.15 ഓടെ അഹമ്മദാബാദിനടുത്ത് എരുമക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള വത്വ റെയിൽവേ സ്റ്റേഷന് സമീപമുള്ള പുന്ത്നഗർ പ്രദേശത്താണ് സംഭവം. സംഭവത്തിൽ നാല് പോത്തുകൾ ചത്തതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ട്രെയിനിന്റെ ഡ്രൈവർ കോച്ചിന് മുൻഭാഗത്തുള്ള […]
from Twentyfournews.com https://ift.tt/RgfNIy1
via IFTTT

0 Comments