ആറളം ഫാമിലെ ആനമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ചീഫ്സെക്രട്ടറിക്കെതിരെ മന്ത്രിസഭയിൽ നിന്ന് വീണ്ടും പരാതി. മന്ത്രി എ.കെ ശശീന്ദ്രനാണ് ചീഫ്സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. നേരത്തെ സപ്ലൈക്കോയിൽ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് അറിയിച്ചിരുന്നില്ലെന്ന് മന്ത്രി ജി.ആർ അനിലും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ചീഫ് സെക്രട്ടറിയുടെ നടപടികളിൽ കടുത്ത അതൃപ്തിയാണ് മന്ത്രി എ.കെ ശശീന്ദ്രൻ രേഖപ്പെടുത്തിയത്. ( AK Saseendran complaint Chief Secretary ). വിദഗ്ധസമിതി രൂപീകരിച്ചതും മതിൽ പ്രായോഗികമല്ലെന്ന് ഹൈക്കോടതിയെ ധരിപ്പിച്ചതും വനംവകുപ്പിനെ അറിയിച്ചില്ലെന്നാണ് മന്ത്രി പറയുന്നത്. […]
from Twentyfournews.com https://ift.tt/aBYI3uw
via IFTTT

0 Comments