അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കോടിക്കണക്കിന് ഇന്ത്യക്കാർ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കുന്ന വിഷയമാണ് ഇതെന്നും തട്ടിപ്പ് ആരോപണങ്ങളിൽ പാർലമെന്ററി പാനലോ സുപ്രീം കോടതി നിയോഗിച്ച സമിതിയോ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിർത്തിവച്ചു. ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസം പാർലമെന്റ് നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ ബഹളം വച്ചു. പ്രതിപക്ഷ ബഹളത്തെ […]
from Twentyfournews.com https://ift.tt/d36VfbN
via IFTTT

0 Comments