ബെംഗളൂരുവിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് 6E897 വിമാനം തിരിച്ചിറക്കിയത്. മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. രാവിലെ 6:15 നാണ് സംഭവം. 137 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രികരുമായി ബംഗളൂരു വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും […]
from Twentyfournews.com https://ift.tt/qlEVZPy
via IFTTT

0 Comments