തമിഴ്നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തി . ഗുരുതര പിഴവ് വരുത്തിയ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. പനി ബാധിച്ച 13കാരി സാധനയ്ക്ക് കുത്തിവയ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദദേശം. എന്നാൽ കുട്ടിയുടെ അച്ഛന്‍ കൈമാറിയ കുറിപ്പടി തുറന്നുപോലും നോക്കാതെ നഴ്സ് കണ്ണകി ഒരു കുത്തിവെപ്പെടുത്തു. രണ്ടാമത്തെ കുത്തിവെപ്പിന് മുതിര്‍ന്നപ്പോൾ അച്ഛൻ സംശയമുന്നയിക്കുകയായിരുന്നു. നായയുടെ കടിയേറ്റാല്‍ 2 കുത്തിവെപ്പുള്ള കാര്യം അറിയില്ലേ എന്നായിരുന്നു നഴ്സിന്‍റെ മറുപടി . പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞ അച്ഛൻ ബഹളം വച്ചപ്പോഴാണ് […]
from Twentyfournews.com https://ift.tt/YVpzsnR
via IFTTT

0 Comments