Header Ads Widget

Responsive Advertisement

പുതുപ്പള്ളിയിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി ജെയ്ക്കും ചാണ്ടി ഉമ്മനും; ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉന്നുണ്ടായേക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലപര്യടനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇടത്-വലത് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറിൽ വമ്പൻ റോഡ് ഷോ സംഘടിപ്പിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തിൽ നിറസാന്നിധ്യമായത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെയും കടന്ന് പോയി. ഇന്നും മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കാണുകയാണ് ജെയ്ക് സി തോമസിന്റെ പ്രധാന പരിപാടി. സിപിഐഎം സംസ്ഥാന-ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ജെയ്കിനൊപ്പം ചേരും. വൈകുന്നേരങ്ങളിൽ കുടുംബയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ 40-ാം ചരമദിനത്തിന് […]

from Twentyfournews.com https://ift.tt/cqbCd0l
via IFTTT

Post a Comment

0 Comments