ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ടീം ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. രാഹുലിനെ അനുനയിപ്പിക്കാൻ ബിസിസിഐ ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ ദ്രാവിഡ് ഐപിഎൽ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായേക്കുമെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ദ്രാവിഡ് മുഖ്യ പരിശീലകനായി തുടരണമെന്നാണ് ബിസിസിഐയുടെ ആഗ്രഹം. എന്നാൽ ടീമിന്റെ തിരക്കേറിയ ഷെഡ്യൂളും നിരന്തര യാത്രകളിൽ നിന്നും മാറി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ദ്രാവിഡിൻ്റെ തീരുമാനം. ദ്രാവിഡിന്റെ തീരുമാനം അറിയാൻ ബിസിസിഐ ഒരു കൂടിക്കാഴ്ച നടത്തിയേക്കുമെന്നും […]
from Twentyfournews.com https://ift.tt/McXAJE5
via IFTTT

0 Comments